ഇവാനയുടെ രക്ഷിതാക്കൾ

ഇവാനയുടെ രക്ഷിതാക്കൾ

ഇവാനയുടെ കരച്ചിൽ കേട്ട് രക്ഷിതാക്കൾക്കും കുടുംബത്തിനും ആനന്ദ കണ്ണീർ
ഒന്നും തിരിച്ചറിയാനാവാതെ ഒരു പ്രത്യേക ലോകെത്തെന്ന പോലെ ആയിരുന്ന ഇവാന എന്ന രണ്ടു വയസ്സ്കാരി അത്ഭുതകരമാം വിധം ആളുകളോട് പ്രതികരിക്കാൻ തുടങ്ങി. തീ തട്ടിയാൽ പോലും ഇവാന കരയുകയോ അല്ലെങ്കിൽ അവിടെ നിന്നും മാറിനിൽക്കുകയോ ചെയ്യാറില്ലായിരുന്നു. അമ്മയെന്ന് പോലും ഇതേ വരെ ഉച്ചരിക്കാത്ത കുട്ടിക്ക് മാറ്റത്തിന്റെ ശുഭ സൂചനകൾ. ഇവാനയുടെ മുഖത്ത് നോക്കി സംസാരിച്ചാലും അതൊന്നും ഗൗനിക്കാതെ മറ്റെവിടെയെങ്കിലും നോക്കിയിരിക്കലായിരുന്നു ഇവാന ചെയ്തിരുന്നത്. കരയാനറിയാത്ത , നോക്കാനറിയാത്ത, ചിരിക്കാനറിയാത്ത, പ്രതികരണ ശേഷി ഒന്നും തന്നെ ഇല്ലാത്ത ഈ രണ്ടുവയസ്സുകാരിയെ സാധാരണ നില കൈവരിപ്പിച്ചത് നെയ്യാറ്റിൻകര നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തിലെത്തിയതിനു ശേഷമാണു. ഈകേന്ദ്രത്തിൽ തന്നെയുള്ള തന്റെ ഇരട്ട സഹോദരി ഡയാനയുമായും ഇവാന പ്രതികരിക്കുന്നതും കൊഞ്ചിക്കുഴയുന്നതും ആർത്തുല്ലസിക്കുന്നതും വിശ്വസിക്കാനാവാത്തതുപോലെയാണ് അമ്മയ്ക്കും അച്ഛനും. ഇവാനയുടെ മാറ്റം കുടുംബങ്ങളിലും സന്തോഷത്തിന്റെ അലകൾ തീർത്തിരിക്കുകയാണ്. അരുമ കിടാവിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിൽ കന്യാകുമാരി സ്വദേശിയായ അമ്മ ബീന പറയുന്നത് “എന്നെ ഒരിക്കലെങ്കിലും അമ്മേയെന്നു വിളിക്കാൻ ദൈവം കാണിച്ച പാതയാണ് ഈ ശിശു വികസന കേന്ദ്രം ” എന്നാണ്. ജനനം മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളുടെ ബുദ്ധി വികാസ വ്യതിയാനങ്ങൾ മുൻകൂട്ടി കണ്ടെത്താനും ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമായി നെയ്യാറ്റിൻകര നിംസ് സ്പെക്ട്രത്തിൽ എം.കെ.സി.നായർ ഡയറക്ടറായുള്ള ശിശു വികസന ഗവേഷണ കേന്ദ്രത്തിലാണ്

കൗമാരക്കാർക്കുള്ള പരിശീലനം.കൗമാരക്കാരിലെ ആൺ,പെൺ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വെവ്വേറെ പരിശീലനം നൽകും..കൃത്യമായ രോഗ നിർണയത്തിലൂടെ വിവിധ തെറാപ്പി യൂണിറ്റുകൾ ഒരു കുടകീഴിലാക്കി കേരള ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറും പ്രശസ്ത ശൈശവ പരിപാലന വിദഗ്ധനുമായ
എം.കെ.സി.നായരുടെ നേതൃത്വത്തിലാണ് ഈ ഗവേഷണ കേന്ദ്രം പ്രവർത്തിച്ചുവരുന്നത്.രോഗ നിർണയത്തിലൂടെയും തെറാപ്പികളിലൂടെയും കുഞ്ഞുങ്ങളുടെ നൈപുണ്യ വികാസം വളർത്തിയെടുക്കുന്ന ഈ ഗവേഷണ കേന്ദ്രത്തിൽ സാമ്പത്തിക പരാധീനതയുള്ളവർക്കും ചികിത്സ ലഭിക്കും.ഭിന്നശേഷി കുട്ടികളുടെ വിദഗ്ധമായ പരീശീലനമെന്ന നിലയിൽ ദേശിയ ശ്രദ്ധനേടിയിട്ടുള്ള ഈ സ്ഥാപനം ശിശുസൗഹൃദ മേഖലയിൽ ആയിരകണക്കിന് കൗമാരക്കാർക്ക് ആശ്വാസമാകുകയാണ്. 2019 ഡിസംബർ മൂന്നിന് കേരള സാംസ്‌കാരിക നിയമ വകുപ്പ് മന്ത്രി എ.കെ ബാലനാണ് ഈ ഗവേഷണ കേന്ദ്രം ഉത്‌ഘാടനം ചെയ്തത്.