താരയുടെ രക്ഷിതാക്കൾ

താരയുടെ രക്ഷിതാക്കൾ

താരയുടെ മാറ്റം കണ്ടു വിശ്വസിക്കാനാവാതെ രക്ഷിതാക്കൾ.
എന്തെങ്കിലും ചോദിച്ചാൽ മുഖത്തുപോലും നോക്കാതെ, പ്രതികരണ ശേഷിയില്ലാതെ, കഴിഞ്ഞിരുന്ന താര (13)ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. മകളുടെ വിധിയിൽ, മനഃപ്രയാസത്താൽ കാലം കഴിക്കവേയാണ് അച്ഛൻ പ്രസാദ് നിംസ് മെഡിസിറ്റിയിലെ സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തിനു കീഴിലുള്ള ആനീ സുള്ളിവൻ ഭിന്ന ശേഷി വിദ്യാർത്ഥി കേന്ദ്രത്തെ കുറിച്ചറിഞ്ഞതും അവിടെ മകളെ ചേർത്തതും. ഈ കേന്ദ്രത്തിലെത്തിയ താരക്കു ഒന്നര മാസത്തെ പരിശീലനം കൊണ്ടുതന്നെ വലിയ മാറ്റമാണ് കണ്ടു തുടങ്ങിയത്. പുസ്തകങ്ങളും മറ്റും വായിക്കുന്നതും പഠിക്കുന്നതും എങ്ങിനെയാണെന്നുപോലും അറിയാത്ത താര ഇപ്പോൾ പഠിക്കാൻ തുടങ്ങി. ഹൈപ്പർ ആക്ടിവിസം അസുഖങ്ങൾ ഒന്നും തന്നെ കാണുന്നില്ലായെന്നും പ്രസാദ് പറയുന്നു, നേരെത്തെ ചെയ്തിരുന്ന ഓടിച്ചാടി ബഹളം സൃഷ്ടിക്കലും ഇപ്പോൾ താരയിൽ കാണുന്നില്ല. തന്റെയും ഭാര്യ സൗമിനിയുടെയും പ്രാർത്ഥന ദൈവം സ്വീകരിച്ചതായും സ്പെക്ട്രം അതിനു മാർഗ്ഗമായതായും ഇവർ പറയുന്നു. . ജനനം മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളുടെ ബുദ്ധി വികാസ വ്യതിയാനങ്ങൾ മുൻകൂട്ടി കണ്ടെത്താനും ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമാണി കേന്ദ്രം പ്രവർത്തിക്കുന്നത്. കൗമാരക്കാരിലെ ആൺ,പെൺ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വെവ്വേറെ പരിശീലനം നൽകും. കൃത്യമായ രോഗ നിർണയത്തിലൂടെ വിവിധ തെറാപ്പി യൂണിറ്റുകൾ ഒരു കുടകീഴിലാക്കി കേരള ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറും പ്രശസ്ത ശൈശവ പരിപാലന വിദഗ്ധനുമായ എം.കെ.സി.നായരുടെ നേതൃത്വത്തിലാണ് ഈ ഗവേഷണ കേന്ദ്രം പ്രവർത്തിച്ചുവരുന്നത്.