നിറകണ്ണുകളുമായെത്തിയ ഭർത്താവിന് നിംസിൽ പുനർ ജന്മം

നിറകണ്ണുകളുമായെത്തിയ ഭർത്താവിന് നിംസിൽ പുനർ ജന്മം

നിറകണ്ണുകളുമായെത്തിയ ഭർത്താവിന് നിംസിൽ പുനർ ജന്മം: സുനിത രോഗമറിയാതെ വിവിധ ആശുപത്രികളിൽ ചികിൽസിച്ചു അതീവ ഗുരുതരാവസ്ഥയിൽ നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെത്തിയ എന്റെ ഭർത്താവ് ബിനു (42) വിനു ഇത് പുനർജന്മം. ഏഴു വർഷത്തോളമായി പല ആശുപത്രികളിലായി കാലം കഴിച്ച എന്റെ ഭർത്താവ് ബിനുവിന് നിംസ് മെഡിസിറ്റി പുനർജന്മം നൽകിയതായി സുനിത പറഞ്ഞു. നിറകണ്ണുകളുമായി എത്തിയ അദ്ദേഹം വൃക്ക മാറ്റി വെയ്ക്കലും കഴിഞ്ഞു മടങ്ങുമ്പോൾ ജീവിതത്തിൽ പുതിയ പ്രതീക്ഷകളുടെ പച്ചത്തുരുത്തുകൾ നോക്കി കാണുന്നുണ്ടായിരുന്നു. ഏഴു വർഷം മുമ്പ് തലകറങ്ങി വീണ അദ്ദേഹം തിരുവന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സ ചെയ്തു തുടങ്ങിയതാണ്. പിന്നീടങ്ങോട്ട് രോഗാമെന്തന്നറിയാതെ വർഷങ്ങളോളം ചികിത്സ തന്നെ. ബി.പി. അധികമാണെന്ന് പറഞ്ഞു തിരുവന്തപുരത്തെ ആശുപത്രിയിൽ അഞ്ചു വർഷം ചികിത്സയും മരുന്നും തുടർന്നു. കയ്യിലുള്ള സമ്പാദ്യമെല്ലാം ഒരുക്കിക്കൂട്ടി ചികിത്സ നടത്തിയെന്നെല്ലാതെ അസുഖങ്ങൾക്ക് യാതൊരു ശമ നവും കണ്ടില്ല. നാൾക്കു നാൾ രോഗം ഏറിവരികയും ചെയ്തു. കൈകാലുകളിലെല്ലാം നീർക്കെട്ട് വന്നു ഗുരുതരാവസ്ഥയിലായി. ഇക്കാലമത്രയും ഇതേ ആശുപത്രി ജീവനക്കാർ രോഗമെന്തെന്നറിയാതെ ചികില്സിക്കുകയായിരുന്നു എന്നറിഞ്ഞപ്പോൾ ഞങ്ങൾക്ക് ഇനിയൊരു ജീവിതം വേണ്ട എന്ന് തോന്നി തുടങ്ങി. പലരുടെയും നിർബന്ധത്തിനു വഴങ്ങി പുറത്തു മറ്റൊരിടത്ത് വിദഗ്ധ പരിശോധന നടത്തി നോക്കിയപ്പോഴാണ് ബിനുചേട്ട ന് കിഡ്നിക്ക് തകരാറുണ്ടെന്നു മനസ്സിലായത്. തുടർന്ന് തിരുവന്തപുരം മെഡിക്കൽ കോളേജിൽ നെഫ്രോളജി വിഭാഗത്തെ സമീപിക്കുകയും ചികിത്സ തുടരുകയും ചെയ്തു. ചികിത്സക്കിടെ ഭക്ഷണം പോലും കഴിക്കാനാവാതെ അദ്ദേഹം പ്രയാസപ്പെട്ടു. ഒരു ദിവസം ഒരു ഗ്ലാസ്സിലധികം വെള്ളം കുടിക്കാനാവാത്ത അവസ്ഥയിലായി. ആറുമാസത്തെ മരുന്ന് കഴിക്കലും മറ്റും മൂലം ശരീരം മുഴുവൻ നീർക്കെട്ട് വന്നു ഭീതിതമായ തിരുവന്തപുരം അസ്ഥയിലായി. കഴുത്തിലെ ഞരമ്പു മുറിച്ചു മെഡിക്കൽ കോളേജിൽ ഒരാഴ്ച വീണ്ടും തങ്ങേണ്ടിവന്നു. വൃക്ക മാറ്റിവെക്കാൻ പലതും ചെയ്തു നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ബന്ധുക്കളും അടുത്തവരും സഹായിക്കാനില്ലാത്ത അവസ്ഥയിൽ ജീവിതം തന്നെ അവസാനിപ്പിക്കണമെന്ന് തോന്നിയ നിമിഷങ്ങൾ. ലക്ഷങ്ങൾ പോയത് വെറുതെ ആയി എന്ന തോന്നലിൽ പകച്ചിരിക്കെയാണ് ഞങ്ങൾ നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെത്തുന്നത്. ബന്ധുക്കൾ അകന്നു മാറിയെങ്കിലും നിംസ് ജീവനക്കാരുടെയും മാനേജ്‍മെന്റിന്റെയും ആശ്വാസ പ്രവർത്തനങ്ങൾ ഞങ്ങൾക്ക് കുളിർമഴയായി അനുഭവപ്പെട്ടു. ജീവിതത്തിനു പുതിയ അർത്ഥങ്ങളും കൺമുമ്പിൽ എത്തിയതുപോലെ. ഇരുപത്തിയഞ്ചും മുപ്പത്തിയഞ്ചും ലക്ഷങ്ങൾ കിഡ്‌നി ഓപ്പറേഷന് വിലപറഞ്ഞ മറ്റു ആശുപത്രികളിൽ നിന്ന് വ്യത്യസ്തമായി നിംസിൽ രണ്ടര ലക്ഷം രൂപയിൽ എല്ലാം ഫലവത്തായി വന്നു. എന്റെ വൃക്ക ചേട്ടന്ന് തുണയായതും അനുഗ്രഹമായി മാറി.
നിംസ് മെഡിസിറ്റിയിലെ ആറുമാസത്തോളം നടത്തിയ ചികിത്സയാണ് തങ്ങൾക്കു ലഭിച്ച പുതുജീവൻ. ഈ പുനർജന്മത്തിനായി ദൈവദൂതനെപ്പോലെയാണ് നിംസ് എം.ഡി. ഫൈസൽ ഖാൻ ഞങ്ങൾക്കുമുമ്പിലെത്തിയത് .കടുത്ത ദാരിദ്ര്യത്താൽ മനമുരുകി കഴിയുന്ന ഞങ്ങൾക്ക് അദ്ദേഹത്തിൽ നിന്നും ലഭിച്ച സഹായം സ്വപ്നത്തിലെന്ന പോലെയാണ് അനുഭവപ്പെട്ടത്സു; സുനിത വ്യക്തമാക്കുന്നു. നെയ്യാറ്റിൻകര കുളത്തൂർ കുമാര സ്വാമി- പങ്കജ ദമ്പതികളുടെ പുത്രനാണ് ബിനു.