പ്രീജിത് ഇനി ബഹളം വെക്കാനില്ല

പ്രീജിത് ഇനി ബഹളം വെക്കാനില്ല

പ്രീജിത് ഇനി ബഹളം വെക്കാനില്ല ആറുവയസ്സു കാരനായ പ്രീജിത് ഒരു സ്ഥലത്തു പോയാലും ഇരിക്കാൻ കൂട്ടാക്കാതെ ഓടി ചാടി ബഹളം വെച്ച് നടന്നിരുന്ന അവസ്ഥയിൽ മാറ്റം കണ്ടു വിശ്വസിക്കാനാവാതെ രക്ഷിതാക്കളും. ജനിച്ച നാൾതൊട്ടു പ്രീജിത് ന്റെ ഓട്ടിസവും ഹൈപ്പർ ആക്ടിവിറ്റി അസുഖവും കാരണം പോകുന്നിടത്തെല്ലാം രക്ഷിതാക്കൾക്ക് പ്രയാസം നേരിടേണ്ടി വരിക പതിവായിരുന്നു. . അങ്ങിനെയാണ് നെയ്യാറ്റിൻകര നിംസ് സ്പെക്ട്രം ശിശുവികസന ഗവേഷണ കേന്ദ്രത്തിൽ പ്രീജിത് നെ ചികിൽസിക്കാൻ തുടങ്ങിയത്. . ക്ലാസ്സിലെത്തിയ ആദ്യ നാളുകളിലെല്ലാം പരിശീലകർ പ്രീജിത് നെ മാറ്റിയെടുക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു. നിർബന്ധിച്ചു ക്ലാസ്ലിലിരുത്തിയാൽപോലും ഒരു സെക്കന്റ് പോലും ഇരിക്കില്ല . ക്ലാസ് മുറിയിലെ എല്ലാ വസ്തുക്കളും കേടുവരുത്തുക പതിവായിരുന്നു. ഇപ്പോഴതെല്ലാം പഴങ്കഥയായി മാറി. വിദഗ്ധ പരിശീലനവും മറ്റും പ്രീജിത് നെ സാധാരണ അവസ്ഥയിലെത്തിച്ചു. കരഞ്ഞുക്കൊണ്ട് മകനെ കാണാനും പരിശീലനം മനസ്സിലാക്കാനും ക്ലാസ്സിലെത്തിയിരുന്ന അമ്മ സോണിയയുടെ മുഖത്തു ഇപ്പോൾ ആഹ്ലാദത്തിന്റെ പൂത്തിരികത്തുന്നത് പോലെയാണ്. . ഒരു സ്വപ്നം പോലെ പ്രീജിത് ന്റെ മാറ്റങ്ങൾ കൗതുകത്തെടെ ‘അമ്മയും അച്ഛൻ ഫെലിക്‌സും നോക്കിക്കാണുകയാണ്.
ജനനം മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളുടെ ബുദ്ധി വികാസ വ്യതിയാനങ്ങൾ മുൻകൂട്ടി കണ്ടെത്താനും ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമായി നെയ്യാറ്റിൻകര നിംസ് സ്പെക്ട്രത്തിൽ എം.കെ.സി.നായർ ഡയറക്ടറായുള്ള ശിശു വികസന ഗവേഷണ കേന്ദ്രത്തിലാണ്
കൗമാരക്കാർക്കുള്ള പരിശീലനം.കൗമാരക്കാരിലെ ആൺ,പെൺ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വെവ്വേറെ പരിശീലനം നൽകും.