ബിമലിനു ഓർമ്മ തിരിച്ചു കിട്ടി

ബിമലിനു ഓർമ്മ തിരിച്ചു കിട്ടി

ബിമലിനു ഓർമ്മ തിരിച്ചു കിട്ടി,ഇപ്പോൾ ക്‌ളാസ്സിലെ മിടുക്കൻ. ഓർമ്മ നഷ്ടപ്പെട്ടു മാനസിക വിഭ്രാന്തിയോടെ വലിയ ശബ്ദത്തിൽ കൂക്കി വിളിച്ചു നടന്നിരുന്ന ബിമലിനു ഇപ്പോൾ ഓർമ്മ തിരിച്ചു കിട്ടി സാധാരണ നില യിലാവുന്നു. നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തിനു കീഴിലുള്ള ആനീ സുള്ളിവൻ ഭിന്ന ശേഷി വിദ്യാർത്ഥി കേന്ദ്രത്തിലെത്തിയതിനു ശേഷമാണ് ബിമലിനു മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. തുടക്കത്തിൽ ക്‌ളാസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വലിയ ശബ്ദത്തോടെ കാണുന്നതെല്ലാം നശിപ്പിച്ചു നടന്നിരുന്ന ബിമൽ ഇപ്പോൾ ശാന്ത പ്രിയനായി ക്ലാസ്സിൽ അടങ്ങിയിരിക്കുന്നു. ആരെയും വലിച്ചു തള്ളിയിടുന്നില്ല. ഗ്യാസുകളും പത്രങ്ങളും തച്ചുടക്കുന്നില്ല. ആരെയും ഉപദ്രവിക്കുന്നുമില്ല. ഓട്ടിസത്തിലെ ഒരു പ്രത്യേകതരം രോഗം ബാധിച്ചു കഷ്ടപ്പെടുകയായിരുന്ന ബിമൽ ഇപ്പോൾ ക്ലാസ്സിൽ അച്ചടക്കമുള്ള കുട്ടികളിൽ പ്രധാനിയാണ്. ബിമലിന്റെ അച്ഛൻ കൃഷ്ണയും ‘അമ്മ സ്വാതിയും ബിമലിലെ മാറ്റങ്ങൾ കണ്ടു പലപ്പോഴും കണ്ണ് നിറയാറുണ്ട് . ദൈവഹിതമെന്നു പറയാൻ വഴിയൊരുക്കിയ നിംസ് സ്പെക്ട്രം അധികൃതർക്കും നന്ദിപറയാൻ ഈ രക്ഷിതാക്കൾക്ക് ആയിരം നാവാണ്. ജനനം മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളുടെ ബുദ്ധി വികാസ വ്യതിയാനങ്ങൾ മുൻകൂട്ടി കണ്ടെത്താനും ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമാണി കേന്ദ്രം പ്രവർത്തിക്കുന്നത്. കൗമാരക്കാരിലെ ആൺ,പെൺ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വെവ്വേറെ പരിശീലനം നൽകും. കൃത്യമായ രോഗ നിർണയത്തിലൂടെ വിവിധ തെറാപ്പി യൂണിറ്റുകൾ ഒരു കുടകീഴിലാക്കി കേരള ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറും പ്രശസ്ത ശൈശവ പരിപാലന വിദഗ്ധനുമായ എം.കെ.സി.നായരുടെ നേതൃത്വത്തിലാണ് ഈ ഗവേഷണ കേന്ദ്രം പ്രവർത്തിച്ചുവരുന്നത്. സാമ്പത്തിക പരാധീനത അനുഭവിക്കുന്നവർക്കും ചികിത്സഒരുക്കാൻ തയാറാണെന്നു നിംസ് മെഡിസിറ്റി മാനേജിങ് എഡിറ്റർ എം.എസ്. ഫൈസൽ ഖാൻ അറിയിച്ചു.