സവിത ആഹ്ലാദ ലോകത്തിൽ

സവിത ആഹ്ലാദ ലോകത്തിൽ

സവിത  ശിശു കേന്ദ്രത്തിലെ ആഹ്ലാദ ലോകത്തിൽ- ‘അമ്മ എന്തിനാ എന്നെ ഇഷ്ട മില്ലാത്തിടത്തു കൊണ്ടുവരുന്നു എന്ന് ചോദിച്ച സവിത ഇപ്പോൾ അമ്മയോട് പറയുന്നത്  അമ്മെ ഞാനിവിടുന്നു എങ്ങോട്ടുമില്ല ” എന്നാണ്. നെയ്യാറ്റിൻകര നിംസ് സ്പെക്ട്രം ശിശു വികസന കേന്ദ്രത്തിലെ രംഗമാണിത്.  ആലപ്പുഴ സ്വദേശിയായ  സവിത പ്ലസ്‌ടു വിദ്യാർഥിനിയാണ്. പഠനത്തിൽ ഈയിടെയായി അശ്രദ്ധയും ഓർമ്മക്കുറവും അനുഭവിക്കുന്ന  സവിത, ‘അമ്മ ഉഷയോടു  ആരോ പറഞ്ഞു കേട്ടറിഞ്ഞാണ്  സ്പെക്ട്രം കേന്ദ്രത്തിലെത്തിയത്. പത്തുദിവസത്തിനിടയിൽ രണ്ടു കൗൺസിലിങ് ആണ് സവിതക്കു ലഭിച്ചത്.  സവിതക്കു വലിയ ആശ്വാസമായ മാറ്റം കണ്ടെത്തിയെന്ന് ‘അമ്മ ഉഷ പറയുന്നു.     സംസ്ഥാനത്തിന്റെ
  വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കൗമാരക്കാരായ മനോവ്യതിയാനമുള്ളവർക്കു ആശ്വാസമാവുകയാണ്‌ ഈ കേന്ദ്രം. ജനനം മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളുടെ ബുദ്ധി  വികാസ വ്യതിയാനങ്ങൾ മുൻകൂട്ടി കണ്ടെത്താനും ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമായി  സ്പെക്ട്രത്തിൽ  ഇരുപതോളം യൂണിറ്റുകൾ ഒന്നിച്ചുള്ള തെറാപ്പി സെന്ററുകളാണുള്ളത്.  
കൗമാരക്കാർക്കുള്ള  പരിശീലനം.കൗമാരക്കാരിലെ ആൺ,പെൺ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വെവ്വേറെ പരിശീലനം നൽകും. കൃത്യമായ രോഗ നിർണയത്തിലൂടെ വിവിധ തെറാപ്പി യൂണിറ്റുകൾ ഒരു കുടകീഴിലാക്കി കേരള ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറും പ്രശസ്ത ശൈശവ പരിപാലന വിദഗ്ധനുമായ
  എം.കെ.സി.നായരുടെ നേതൃത്വത്തിലാണ് ഈ ഗവേഷണ കേന്ദ്രം പ്രവർത്തിച്ചുവരുന്നത്.രോഗ നിർണയത്തിലൂടെയും തെറാപ്പികളിലൂടെയും കുഞ്ഞുങ്ങളുടെ നൈപുണ്യ വികാസം വളർത്തിയെടുക്കുന്ന ഈ ഗവേഷണ കേന്ദ്രത്തിൽ സാമ്പത്തിക പരാധീനതയുള്ളവർക്കും ചികിത്സ ലഭിക്കു മെന്നു മാനേജിങ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ അറിയിച്ചു.