ഹർഷൻ ഇനി പുതിയ ലോകത്ത്

ഹർഷൻ ഇനി പുതിയ ലോകത്ത്

ഹർഷൻ ഇനി പുതിയ ലോകത്ത് തളർവാതം ബാധിച്ചു വളരെ അവശ നിലയിലായിരുന്ന ഹർഷൻ ഇനി ജീവിതത്തിന്റെ പുതിയ മേഖലകളിലേക്ക് . നെയ്യാറ്റിൻകര നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തിലെത്തിയതിനു ശേഷമാണ് ഹര്ഷന്റെ പഴയ അവസ്ഥകൾക്കെല്ലാം വിരാമമായത്. അഞ്ചര വയസ്സുകാരനായ ഹർഷൻ കയ്യും കാലും, കഴുത്തുപോലും തിരിക്കാനാവാതെ വളരെ വിഷമാവസ്ഥയിലായിരുന്നു . കൈ പിടിച്ചാൽ പിന്നെ വിട്ടിരുന്നില്ല. വാക്കുകൾ ഉച്ചരിക്കാനുമാകുമായിരുന്നില്ല. എഴുത്തിലും വായനയിലും താൽപ്പര്യവും തോന്നി തുടങ്ങി. ഇപ്പോൾ കളിക്കോപ്പുകളുടെ പേരുകൾ പോലും പറയുന്നുണ്ട് . കഴുത്തു സാധാരണ ഗതിയിൽ തിരിക്കാനാവുന്നുണ്ട്. ഹർഷനിൽ കണ്ട മാറ്റത്തിൽ രക്ഷിതാക്കൾ മാത്രമല്ല, അയൽവാസികളും കളികൂട്ടുകാരും അത്ഭുത ലോകത്താണ്
വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കൗമാരക്കാരായ മനോവ്യതിയാനമുള്ളവർക്കു ആശ്വാസമാവുകയാണ്‌ ഈ കേന്ദ്രം.
കേരള ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറും പ്രശസ്ത ശൈശവ പരിപാലന വിദഗ്ധനുമായ
എം.കെ.സി.നായരുടെ നേതൃത്വത്തിലാണ് ഈ ഗവേഷണ കേന്ദ്രം പ്രവർത്തിച്ചുവരുന്നത്.ഭിന്നശേഷി കുട്ടികളുടെ വിദഗ്ധമായ പരീശീലനമെന്ന നിലയിൽ ദേശിയ ശ്രദ്ധനേടിയിട്ടുള്ള ഈ സ്ഥാപനം ശിശുസൗഹൃദ മേഖലയിൽ ആയിരകണക്കിന് കൗമാരക്കാർക്ക് ആശ്വാസമാകുകയാണ്